
1.K Sreekanth
2.Dr. K K MOHAMMED HASHIM
3.Dr. E K Radhakrishnan
4.Dr. Manoj E
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) മഹാത്മാഗാന്ധി സർവകലാശാലയും (എംജി സർവകലാശാല) ചേർന്ന ഗവേഷകസംഘം, സാധാരണ മരുന്നായ ആംഫോടെറിസിൻ ബി-യേക്കാൾ നിരവധി മടങ്ങ് ഫലപ്രദമായ പുതിയ മരുന്ന് വികസിപ്പിച്ചു.
പുതിയ മെറ്റൽ കോംപ്ലക്സ് ലബോറട്ടറിയിൽ കാൻഡിഡ ആൽബികൻസ് ഫംഗസിനെതിരെ 622 മടങ്ങും അസ്പർജില്ലസ് ഫ്ലാവസ് ഫംഗസിനെതിരെ 76 മടങ്ങും കൂടുതൽ ഇൻ വിറ്റ്രോ പ്രവർത്തനക്ഷമത തെളിയിക്കുകയും ആംഫോടെറിസിൻ ബി-യെ മറികടക്കുന്ന ഫലപ്രാപ്തി തെളിയിക്കുകയും ചെയ്തു. കാൻഡിഡ ട്രോപിക്കാലിസ് നെതിരെയും മികച്ച ഫലങ്ങൾ കണ്ടെത്തി.
കോപ്പർ കോംപ്ലക്സുകളുടെ പരമ്പരയിൽ നിന്നു കണ്ടെത്തിയ ഈ സംയുക്തം, പുതിയ ആന്റിഫംഗൽ ചികിത്സയ്ക്കുള്ള പ്രതീക്ഷാജനകമായ ലീഡ് കാൻഡിഡേറ്റ് ആയി ഉയർന്നിട്ടുണ്ട്.കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ ഡോ. മനോജ് ഇ., ഡോ. കെ.കെ. മുഹമ്മദ് ഹാഷിം, എം.ജി. സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിലെ ഡോ. ഇ.കെ. രാധാകൃഷ്ണൻ, കെ. ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനത്തിന് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്. പുതിയ മരുന്നായി വികസിപ്പിക്കുന്നതിനുള്ള തുടര്‍ പഠനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Photo Courtesy - Google








